തിരുവനന്തപുരം: പൊലീസിന് നേരേ പ്രതിയുടെ ആക്രമണം. സ്റ്റേഷനുള്ളില്‍വച്ച് പൊലീസുകാരനെ പ്രതി വെട്ടിപരിക്കേല്‍പ്പിച്ചു. ക്രിമിനല്‍ കേസിലെ പ്രതിയായ അനസ് ഖാന് ആണ് അതിക്രമം നടത്തിയത്.പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരവൂരില്‍ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് അനസ് ഖാനും വധശ്രമക്കേസിലെ പ്രതിയായ ദേവനാരായണനും പിടിയിലായത്. പിന്നീട് അയിരൂര്‍ പൊലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. രാത്രി പത്തിന് സ്റ്റേഷനില്‍ കൊണ്ട് വന്ന് ലോക്കപ്പിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അനസ് ഖാന് ബാഗിലുണ്ടായിരുന്ന വെട്ടുകത്തി എടുത്ത് പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവര്‍ രക്ഷപെട്ടു. പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസുകാരനെ ആക്രമിച്ചതിന് അനസ്ഖാനെതിരേ പോലീസ് കേസെടുത്തു.