തിരുവനന്തപുരം : മുനമ്പം വഖഫ് ഭൂമി പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചു . ഈ മാസം 16ന് ഓൺലൈൻ ആയാണ് യോഗം ചേരുക. സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകും.
നിയമ മന്ത്രി, റവന്യൂ മന്ത്രി, വഖഫ് ചുമതലയുള്ള മന്ത്രി, വഖഫ് ബോർഡ് ചെയർമാൻ, സിഇഒ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നിയമപരമായ സാദ്ധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലുമാകും ചർച്ച.