പ്രീയ സുഹ്യത്ത് സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ് എം എൽ എ.
സിദ്ദീഖ് വിട പറഞ്ഞു. എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്…? എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ, എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ, മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടാൻ, ഒരു നൂറ്റാണ്ടിന്റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു. വ്യക്തിപരമായും ഇത് എനിക്ക് നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്… ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗം.. ഈ സാഹചര്യത്തിൽ കൂടുതൽ പറയാൻ ഞാൻ അശക്തനാണ്. ആത്മമിത്രമേ ആദരാഞ്ജലികൾ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു