തിരുവനന്തപുരം : കേരളത്തിലെവിടെ നിന്നും ഓട്ടോറിക്ഷകള്‍ക്കെതിരെ പരാതി അറിയിക്കാന്‍ പുതിയ നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് മോട്ടോര്‍ വാഹനവകുപ്പ്. പരാതി പരിഹാരത്തിനു വേണ്ടി ഇങ്ങനെയൊരു നമ്പര്‍ ഇറക്കിയിട്ടില്ല. സ്റ്റാന്റില്‍ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം പോകുന്നില്ലെങ്കില്‍ അറിയിക്കേണ്ടത് മോട്ടോര്‍ വാഹന വകുപ്പിനെത്തന്നെയാണ്. പക്ഷെ ഇതിനായി പ്രത്യേക നമ്പര്‍ ഇറക്കിയിട്ടില്ല എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
‘എല്ലാ ജില്ലയിലും എന്ഫോഴ്സ്മെന്റ്റ് ആര് ടി ഓഫിസുകള്‍ ഉണ്ട്.താലൂക്കുകളില്‍ സബ് ആര് ടി ഓഫീസുകളും ഉണ്ട് .അതത് താലൂക്കിലോ ജില്ലയിലോ തന്നെ പരാതികള്‍ നല്‍കാവുന്നതാണ്.
മോട്ടോര്‍ വാഹന വകുപ്പില്‍ എല്ലാ ഓഫിസിന്റെ വിലാസവും മൊബൈല്‍ നമ്പറുകളും mvd.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.’- മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
മോട്ടോര്‍ വാഹനവകുപ്പിൻറെ ഫെയ്സ്ബുക്ക് കുറിപ്പ് :-
പുതിയ വാര്‍ത്തയാണ്
കേരളത്തിലെവിടെ നിന്നും ആട്ടോറിക്ഷകള്‍ക്കെതിരെയുള്ള പരാതികള്‍ അറിയിക്കാനായുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നമ്പര്‍, വാട്സ് അപ്പ് വഴി വാര്‍ത്ത പ്രചരിച്ചു, പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു.
പഷെ മോട്ടോര്‍ വാഹന വകുപ്പ് പരാതി പരിഹാരത്തിനു വേണ്ടി ഇങ്ങനെയൊരു നമ്പര്‍ ഇറക്കിയിട്ടില്ല എന്നതാണ് സത്യം
വാര്‍ത്തയിലെ നെല്ലും പതിരും തിരയാന്‍ ആര്‍ക്ക് നേരം. സ്റ്റാന്റില്‍ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം പോകുന്നില്ലെങ്കില്‍ അറിയിക്കേണ്ടത് മോട്ടോര്‍ വാഹന വകുപ്പിനെത്തന്നെയാണ്. പക്ഷെ മുകളില്‍പ്പറഞ്ഞ വാട്ട്സാപ്പ് നമ്പറിലല്ല എന്നു മാത്രം.
എല്ലാ ജില്ലയിലും എന്ഫോഴ്സ്മെന്റ്റ് ആര് ടി ഓഫിസുകള്‍ ഉണ്ട്.താലൂക്കുകളില്‍ സബ് ആര് ടി ഓഫീസുകളും ഉണ്ട്
അതത് താലൂക്കിലോ ജില്ലയിലോ തന്നെ പരാതികള്‍ നല്‍കാവുന്നതാണ്.
മോട്ടോര്‍ വാഹന വകുപ്പില്‍ എല്ലാ ഓഫിസിന്റെ വിലാസവും മൊബൈല്‍ നമ്പറുകളും mvd.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.