കൊല്ലം: കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന (33) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ഏഴും രണ്ടും വയസുള്ള കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് പൊള്ളലേറ്റ നിലയില്‍ അര്‍ച്ചനയേയും മക്കളെയും കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണു സംഭവത്തിനു പിന്നിലെന്നാണു സൂചന. മക്കളായ അനാമിക(ഏഴ്), ആരവ്(രണ്ട്) എന്നിവരെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്കും മാറ്റി . അര്‍ച്ചനയുടെ ഭര്‍ത്താവ് പെയിന്റിംഗ് തൊഴിലാളിയാണ്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.