തൃശൂർ : കുന്നംകുളം കേച്ചേരി മത്തനങ്ങാടിയിൽ വീടുകയറി യുവാവിനെ ആക്രമിക്കുകയും വീട്ടമ്മയെ അപമാനിക്കുകയും ചെയ്ത കേസിൽ നാല് പേർ പിടിയിൽ. മഴുവഞ്ചേരി സ്വദേശികളായ വട്ടേക്കാടൻ വീട്ടിൽ അജിത്ത് (30), മുളയംകൂടത്ത് വീട്ടിൽ അജയൻ (43), തയ്യിൽ വീട്ടിൽ നിതിൻ (25), കിരാലൂർ കൂട്ടംകുളം വെങ്കലത്ത് വീട്ടിൽ പ്രജിത്ത് (ജിത്തു -30) എന്നിവരെയാണ് കുന്നംകുളം സിഐ യുകെ ഷാജഹാൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13നായിരുന്നു സംഭവം.
മത്തനങ്ങാടി അരിയംപുറത്ത് അരുൺ (34), മാതാവ് രേഷ്മ (54) എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികൾക്ക് നേരെ വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു.