കൊല്ലം: കൊല്ലത്ത് തേവലക്കരയിൽ ഭർതൃമാതാവിനെ മർദിച്ച കേസിൽ അറസ്റ്റിലായ മഞ്ജുമോൾക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഭർതൃമാതാവ് മഞ്ജു ഭർത്താവ് ജെയിംസിനെയും മർദിച്ചിരുന്നുവെന്ന് ഭർതൃമാതാവ് ഏലിയാമ്മ പറഞ്ഞു. കൊല്ലത്ത് ഭർതൃമാതാവിനെ മർദിച്ച കേസിൽ കഴിഞ്ഞദിവസമാണ് മഞ്ജുമോൾ അറസ്റ്റിലായത്
80കാരിയായ ഏലിയാമ്മ വർഗീസിനാണ് മരുമകളുടെ ക്രൂരമർദനമേറ്റത്. മരുമകൾ കഴിഞ്ഞ ആറുവർഷമായി തന്നെ മർദിച്ചിരുന്നു.മർദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്യാറുണ്ടെന്നും ഏലിയാമ്മ പറഞ്ഞു. കൊച്ചുമക്കളുടെ പേരിൽ സ്വത്ത് എഴുതിവെച്ചതാണ് മർദിക്കുന്നതിന് കാരണം. മകൻ മദ്യപാനിയാണ്,കുടിക്കും, മഞ്ജുവിന് ആവശ്യത്തിന് സ്വത്തുണ്ട്..അതുകൊണ്ടാണ് സ്വത്ത് കൊച്ചുമക്കളുടെ പേരിൽ എഴുതിവെച്ചത്..ഏലിയാമ്മ പറയുന്നു. മഞ്ജുവിന്റെ ആദ്യത്തെ കുട്ടി ഉണ്ടായതുമുതൽ ഉപദ്രവം തുടങ്ങിയിരുന്നെന്നും ഏലിയാമ്മ പറയുന്നു.
മഞ്ജുമോൾ ഏലിയാമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മക്കളുടെ മുന്നിൽ വെച്ചാണ് മർദനം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മർദിക്കാൻ മഞ്ജു പറയുന്നതായും വീഡിയോയിൽ കാണാം. ഹയർ സെക്കൻഡറി അധ്യാപികയാണ് മഞ്ജുമോൾ. കഴിഞ്ഞ ദിവസം മഞ്ജുമോളുടെ മർദനത്തിൽ സാരമായി പരിക്കേറ്റ ഏലിയാമ്മ ചികിത്സ തേടിയിരുന്നു.’മഞ്ജു ഭർത്താവിനെ ക്രൂരമായി മർദിക്കുമായിരുന്നെന്നും പക്ഷേ തെളിവില്ലായിരുന്നെന്നും വീഡിയോ ചിത്രീകരിച്ച ശ്യാം പറഞ്ഞു. മഞ്ജുവിന്റെ ഭര്‍ത്താവ് ജെയിംസിന്റെ സുഹൃത്ത് ശ്യാം കുമാറാണ് മര്‍ദിക്കുന്ന വീഡിയോ ചിത്രീകരിച്ചത്.
പലപ്പോഴും പരാതി ഉയര്‍ന്നിരുന്നെങ്കിലും മഞ്ജുവിനെതിരെ തെളിവുകള്‍ ഇല്ലായിരുന്നു. എന്തെങ്കിലും പരാതി ഉയര്‍ന്നാല്‍ മഞ്ജു ഉടന്‍ ദേശീയ വനിതാകമ്മീഷനെ വിളിക്കും.പിന്നീട് വാദി പ്രതിയാകുന്ന കാഴ്ചയാണ് കാണാറ്. മഞ്ജുവിനെതിരെ തെളിവ് ശേഖരിക്കാനാണ് പൊലീസുകാരന് കൂടിയാ താന്‍ വീഡിയോ ചിത്രീകരിച്ചതെന്നും ശ്യാം പറഞ്ഞു.