ന്യൂഡൽഹി: 2023-24 വർഷത്തെ അവസാന പാദത്തിൽ ഇന്ത്യയുടെ ജിഡിപിയിൽ 8.4 ശതമാനം വളർച്ച രേഖപ്പെടുത്തിയതോടെ ഇന്ത്യയുടെ വളർച്ച നിരക്ക് ഉയർത്തി ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ്. 2024 ലെ വളർച്ച നിരക്ക് 6.1ൽ നിന്ന് 6.8 ആയിട്ടാണ് ഉയർത്തിയത്. ജി 20 രാജ്യങ്ങളിൽ ഏറ്റവും വേഗതയിൽ വളരുന്ന രാജ്യം ഇന്ത്യയാണെന്നും മൂഡീസ് അറിയിച്ചു.
ജിസ്ടി പിരിവ്, വര്‍ധിക്കുന്ന വാഹന വില്‍പ്പന, ഉപഭോക്താക്കളിലെ ശുഭാപ്തി വിശ്വാസം, വായ്പാ വളർച്ച എന്നിവയാണ് വളർച്ചക്കുള്ള പ്രധാന കാരണമായി പറയുന്നത്. 2023-24 ൽ ഇന്ത്യ 7.6 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് കേന്ദ്രസർക്കാരിന്റെ അനുമാനം. സാമ്പത്തിക മേഖലയിലുണ്ടായ ഉയർച്ച തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാരിന് അനുകൂലമായി മാറിയേക്കും.