2024ൽ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച നിരക്കായ 7 ശതമാനം കൈവരിക്കാൻ സാധിച്ചേക്കില്ലെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ്. ഇന്ത്യയുടെ വളർച്ച നിരക്ക് 6.1 ശതമാനത്തിലെത്തുമെന്നാണ് മൂഡീസിന്റെ റിപ്പോർട്ടിലുള്ളത്. 6.8 ശതമാനമായിരുന്നു നേരത്തെ മൂഡീസ് നൽകിയിരിക്കുന്ന റേറ്റിംഗ്. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും പ്രധാന റേറ്റിംഗ് ഏജന്‍സികളും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇക്കൊല്ലം 7 ശതമാനമായിട്ടായിരുന്നു പ്രവചിച്ചിരുന്നത്.
ഇന്ത്യ അതിവേഗ വളര്‍ച്ചയിലാണെന്നാണ് കേന്ദ്രത്തിന്റെ വാദം. റിസര്‍വ് ബാങ്കിന്റെ പ്രവചനം അനുസരിച്ച് 2024ല്‍ 7 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും ഇന്ത്യയുടെ ഈ വര്‍ഷത്തെ വളര്‍ച്ചാപ്രതീക്ഷ ഉയര്‍ത്തിയിരുന്നു. ആദ്യം വിലയിരുത്തിയ 6.7 ശതമാനത്തില്‍ നിന്ന് 7 ശതമാനത്തിലേക്കാണ് വർധിപ്പിച്ചിരുന്നത്. റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ 6.8 ശതമാനവും അന്താരാഷ്ട്ര നാണ്യ നിധി 6.8 ശതമാനവുമാണ് ഇക്കലായളവിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ഇക്കൊല്ലത്തെ വളര്‍ച്ചാ നിരക്ക് 7 ശതമാനത്തില്‍ കുറയില്ലെന്ന് പലരും പ്രവചിക്കുന്നതിനിടെയാണ് 6.1 ശതമാനത്തിലേക്ക് മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴ്ത്തിയിരിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റലൈസേഷന്, സാമ്പത്തിക വ്യവസ്ഥയുടെ നവീകരണം എന്നിവയിലൂടെ കൊവിഡിന്റെ ആഘാതത്തെ മറികടന്ന് വളര്‍ച്ച നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ 2024ല്‍ അത്രയും ശക്തമായൊരു വളര്‍ച്ചയോ കടത്തില്‍ കാര്യമായ കുറവോ പ്രതീക്ഷിക്കുന്നില്ലെന്ന് മൂഡീസ് അഭിപ്രായപ്പെട്ടു.