തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് മഴക്കുറവ് 59 ശതമാനമായി. ജൂണ്‍ ഒന്നു മുതൽ ഇന്നലെ വരെ 393.9 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 160.9 മില്ലീമീറ്റർ മാത്രം.
എല്ലാ ജില്ലകളിലും മഴക്കുറവ് തുടരുക യാണ്. കാർഷിക മേഖലയെയും മഴക്കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. കേരള തീരത്ത് കാലവർഷ മേഘങ്ങൾ സജീവമാണെങ്കിലും തെക്ക്പടിഞ്ഞാറൻ കാറ്റ് ശക്തമാകാത്തതാണ് മഴ കുറയാനിടയാക്കുന്നത്. അതേസമയം, അടുത്ത അഞ്ചു ദിവസം പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.