തിരുവനന്തപുരം: സംസ്ഥാനത്തു കാലവർഷം ദുർബലമായിരുന്നുവെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . കാലവർഷം രണ്ടാം മാസം പിന്നിടുമ്പോഴും സംസ്ഥാനത്ത് മഴക്കുറവ് രൂക്ഷമായി തുടരുകയാണ്. കാലവർഷം ദുർബലമായതിനു പിന്നാലെ മിക്ക ജില്ലകളും മഴക്കുറവിൽ വലയുകയാണ്. 35 ശതമാനം മഴക്കുറവാണ് ഇന്ന് വരെ സംസ്ഥാനത്തു രേഖപ്പെടുത്തിയിട്ടുള്ളത്.
ജൂണ്‍ ഒന്നു മുതൽ ജൂലൈ 31 വരെ 1301.7 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ ഇന്ന് വരെ പെയ്തത് 852 മില്ലീമീറ്റർ മാത്രമാണ്.ജൂണ്‍, ജൂലൈ മാസങ്ങളിലായി ആകെ കാലവർഷ മഴയുടെ 63.82 ശതമാനം മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ ഇന്ന് വരെ പെയ്തത് 41.77 ശതമാനം മാത്രമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.