തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡിഐജി എസ്. സുരേന്ദ്രൻ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് ഏഴ് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിലെ മൂന്നാം പ്രതിയാണ് സുരേന്ദ്രൻ. മോന്‍സനുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോന്സന് പണം കൈമാറിയിരുന്നു. ഇതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ അടക്കം പരാതിക്കാര്‍ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.