കോവിന്‍ വിവരചോര്‍ച്ച: കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം തുടങ്ങി
June 12, 2023കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വാക്സിനെടുത്തവരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല : കേന്ദ്രസര്‍ക്കാര്‍
June 12, 2023
കൊച്ചി: വ്യാജ പുരാവസ്തു ശേഖരത്തിലൂടെ കുപ്രസിദ്ധനായ മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. ഈ മാസം 14 ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കളമശ്ശേരി ഓഫീസിലാണ് ഹാജരാകേണ്ടത്. സിആർപിസി 41 A പ്രകാരമാണ് നോട്ടീസ്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ഈ വകുപ്പിൽ നോട്ടീസ് നൽകുന്നത്. മോൻസൻ ഒന്നാം പ്രതിയായ കേസിൽ, വഞ്ചനാക്കുറ്റം ചുമത്തി സുധാകരനെ രണ്ടാം പ്രതിയാക്കിയിരുന്നു. ഈ കേസിൽ അന്വേഷണം അനന്തമായി നീളുന്നെന്ന് കാട്ടി പരാതിക്കാരൻ ആരോപണം ഉന്നയിച്ചതോടെയാണ് സുധാകരനെതിരായ നടപടി. മോൻസൻ തട്ടിപ്പിനായി പണം വാങ്ങിയത് സുധാകരന്റെ സാന്നിധ്യത്തിലാണ് എന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കാനാണ് ചോദ്യംചെയ്യൽ. |
|
|