പാലക്കാട് : ചൊവ്വാഴ്ച രാത്രി റെയ്ഡ് നടത്തിയ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ വീണ്ടും പരിശോധന നടത്തി പോലീസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു
സൗത്ത് സിഐയാണ് പരിശോധന നടത്തുന്നത്. സി ഐക്കൊപ്പം സൈബർ വിദഗ്ധരും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയ്ക്കൊപ്പമുണ്ട്.
കോൺഗ്രസിന്റെ വനിതാ നേതാക്കളുടെ മുറികളിൽ അടക്കമാണ് ചൊവ്വാഴ്ച രാത്രി പരിശോധന നടന്നത്. സംഭവം വലിയ വിവാദമായിരുന്നു.