ആരാധകർ കാത്തിരുന്ന മോഹൻലാൽ-ജോഷി കൂട്ട്കെട്ട് വീണ്ടും ആവർത്തിക്കുന്നു . പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്ന വാർത്തകളാണ് നിറയുന്നത്.
പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നടനായ ചെമ്പൻ വിനോദ് ജോസായിരിക്കുമെന്നാണ് വിവരം. പൊറിഞ്ചു മറിയം ജോസിന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നടക്കാതെ പോയിരുന്നു.
2015ൽ പുറത്തിറങ്ങിയ ലൈല ഓ ലൈലയാണ് മോഹൻലാൽ ജോഷി കൂട്ടുക്കെട്ടിൽ പിറന്ന അവസാന ചിത്രം.ജനുവരി ഒരു ഓർമ്മ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മോഹൻലാൽ ജോഷി കോംബോ പിറക്കുന്നത്. നാടുവാഴികൾ, നമ്പർ 20 മദ്രാസ് മെയിൽ,പ്രജ,മാമ്പഴക്കാലം,നരൻ,ട്വന്റി 20,ക്രിസ്ത്യൻ ബ്രദേഴ്സ്, റൺ ബേബി റൺ,ലോക്പാൽ, തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം.എമ്പുരാൻ എന്ന ചിത്രത്തിന്റെ ഒരുക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.