സംസ്ഥാന അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ. അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും എന്റെ ഇച്ചാക്കയ്ക്കും മഹേഷ് നാരായണും കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസിനും പ്രത്യേക സ്നേഹാഭിനന്ദനങ്ങളെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മമ്മൂട്ടി ആണ് മികച്ച നടൻ. വിന്‍സി അലോഷ്യസ് മികച്ച നടിയും. ‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് മികച്ച ചിത്രം. ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ‘രേഖ’യിലെ പ്രകടനത്തിനാണ് വിന്‍സിക്ക് പുരസ്കാരം. ‘ന്നാ താന്‍ കേസ് കൊട്’ ആണ് ആണ് മികച്ച ജനപ്രിയ ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.