തിരുവനന്തപുരം : ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. 2020ലും 2022ലും കേരളത്തിലെത്തിയപ്പോള്‍ ഡോ. മോഹന്‍ ഭാഗവത് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2022ല്‍ തൃശ്ശൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലെത്തി ഗവര്‍ണര്‍ സര്‍സംഘചാലകനെ കണ്ടത് ചിലര്‍ വിവാദമായിരുന്നു.
ഇന്ന് കൊല്ലത്ത് സംഘചാലകരുടെ സംഘചാലകരുടെ ബൈഠക്കില്‍ പങ്കെടുക്കും. തുടര്‍ന്ന് മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിക്കും. 9,10 തീയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംഘടനാ യോഗങ്ങളിലും പങ്കെടുക്കും. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച ശേഷം ബുധനാഴ്ച ഡല്‍ഹിക്ക് തിരിക്കും.