ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അര്‍ജുന അവാര്‍ഡ്. ലോകകപ്പിലെ മികച്ച ബൗളിങ് പ്രകടനമാണ് മുഹമ്മദ് ഷമിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
അടുത്തിടെ നടന്ന ക്രിക്കറ്റ് ലോകകപ്പില്‍ 24 വിക്കറ്റുകളാണ് ഷമി നേടിയത്. ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്തതും ഷമിയാണ്. ഏഴു കളികളില്‍ നിന്നാണ് ഈ നേട്ടം.
കായിക രംഗത്തെ രണ്ടാമത്തെ വലിയ അവാര്‍ഡ് ആണിത്. ഷമിക്ക് പുറമേ കായിക രംഗത്തെ സംഭാവനകള്‍ മാനിച്ച് 25 പേര്‍ക്ക് കൂടി അര്‍ജുന അവാര്‍ഡ് ലഭിച്ചു. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് ഷമിയെ മാത്രമാണ് പരിഗണിച്ചത്.