തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്ക്. ജനുവരി 17 ന് രാവിലെ ആറ് മുതൽ ഒമ്പത് വരെയാണ് വിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ, ബുക്ക് ചെയ്ത വിവാഹങ്ങൾക്കും വിലക്ക് ബാധകമാണ്.
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. രാവിലെ എട്ടിന് ശ്രീകൃഷ്ണ ഗ്രൗണ്ടിലെ ഹെലിപാഡിൽ മോദി ഇറങ്ങും. ക്ഷേത്ര ദർശനത്തിന് ശേഷമാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുക. വെള്ളിയാള്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പരിസരത്ത് ഒരുക്കുന്നത്. സുരക്ഷ മുൻകരുതലുകൾക്കായി കമ്മാൻഡോസും സ്ഥലത്തെത്തും.