അയോദ്ധ്യ : നീണ്ട തപസ്യക്കൊടുവിൽ അയോദ്ധ്യയിൽ രാമനെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഒരു തീയതി മാത്രമല്ല ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
‘ഇനിയുള്ള എല്ലാ കാലവും ഈ ദിവസം രാജ്യം ഓർത്തുവയ്ക്കും. ഇത് വെെകാരിക നിമിഷമാണ്. രാം ലല്ല ഇപ്പോൾ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണ്. ഇതിലൂടെ ഒരു പുതിയ കാലഘട്ടമാണ് ഉദയം കൊണ്ടത് ‘. – മോദി പറഞ്ഞു. ഇത്ര കാലം ക്ഷേത്രനിർമാണം വെെകിയതിൽ രാമനോട് ക്ഷേമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ മഹാക്ഷേത്രത്തിലാണ് വിഗ്രഹം. സാഗറില്‍ നിന്ന് സരയുവിലേക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിച്ചു. സാഗര്‍ മുതല്‍ സരയൂ വരെ രാമനോടുള്ള വികാരം എല്ലായിടത്തും കാണാന്‍ സാധിച്ചു. ഇന്ന്, ഭക്തര്‍ ഈ ചരിത്ര നിമിഷത്തില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കുന്നുവെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലുള്ള രാമന്റെ ഭക്തര്‍ക്ക് ഇത് ആഴത്തില്‍ അനുഭവപ്പെടുന്നു. നിമിഷം ദൈവികമാണ്, ഈ നിമിഷം എല്ലാറ്റിലും പവിത്രമാണ്’- മോദി വ്യക്തമാക്കി.
ആ കാലഘട്ടത്തില്‍ വേര്‍പിരിയല്‍ 14 വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. ഈ കാലഘട്ടത്തില്‍ അയോധ്യയും ദേശക്കാരും നൂറുകണക്കിനു വര്‍ഷത്തെ വേര്‍പാട് സഹിച്ചു. നമ്മുടെ തലമുറകളില്‍ പലരും ഈ വേര്‍പാട് അനുഭവിച്ചിട്ടുണ്ട്’- മോദി പറഞ്ഞു.ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് നന്ദി പറയുന്നതായും മോദി കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിദ്ധ്യത്തിലാണ് നടന്നത്. ഉച്ചയ്ക്ക് 12.10 ഓടെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിച്ചേർന്നത്. കൈയിൽ കിരീടവും പട്ടുമേന്തി ഗർഭഗൃഹത്തിനകത്തേക്ക് കടന്ന മോദി പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.