ന്യൂഡൽഹി : ബിജെപി ജയിച്ചാൽ പ്രതിപക്ഷ പാർട്ടി നേതാക്കളെ മുഴങ്ങുവാൻ ജയിലിൽ അടക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പിണറായി വിജയനും സ്റ്റാലിനും അടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് കെജ്രിവാൾ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്. ഡൽഹി മദ്യ നയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ചതിനു ശേഷം മാധ്യമങ്ങളെ കാണുകയായിരിക്കുന്നു കെജ്രിവാൾ.
ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ എല്ലാം ജയിലിലടക്കും. മുഖ്യമന്ത്രിമാരായ പിണറായി വിജയനേയും എം കെ സ്റ്റാലിനേയുമൊക്കെ ജയിലിലാടക്കാന് ബിജെപി ശ്രമിക്കുമെന്നും പ്രതിപക്ഷ മുഖ്യമന്ത്രിമാരെ വൈകാതെ ജയിലില്‍ അടക്കുമെന്നും അദ്ദേഹം പറഞ്ഞു.ഹേമന്ത് സോരനെ ജയിലില്‍ അടച്ചു. സ്റ്റാലിന് സര്‍ക്കാരിന്റെ മന്ത്രിമാരെ ജയിലില്‍ അടയ്ക്കുന്നു. മമത സര്‍ക്കാരിന്റെ മന്ത്രിമാരെ ജയിലില്‍ അടയ്ക്കുന്നു. ഇപ്പോള്‍ ഇതാ ബിജെപി കേരള മുഖ്യമന്ത്രിയുടെ പിറകെ നടക്കുന്നുവെന്നും കെജ്രിവാള് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ എല്ലാവരും ബിജെപിയുടെ അഴിമതിക്കെതിരെ പോരാടുമെന്നും ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആം ആദ്മിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി എല്ലാ വഴികളും നോക്കി. നേതാക്കളെ ജയിലിൽ അടച്ചു. 4 പ്രധാനപ്പെട്ട നേതാക്കളെ ജയിലിൽ അടച്ചാൽ പാർട്ടി ഇല്ലാതാകും എന്നാണോ വിചാരം. ഇല്ലാതാക്കാൻ ശ്രമിക്കും തോറും ആം ആദ്മി പാർട്ടി കൂടുതൽ വളരും. അഴിമതിക്കെതിരെ പോരാടുന്നുവെന്നു പ്രധാനമന്ത്രി പറയുന്നു. എന്നിട്ട് അഴിമതിക്കാരെ മുഴുവൻ സ്വന്തം പാർട്ടിയിൽ എടുക്കുന്നു. അഴിമതിക്കെതിരെ പോരാടണമെങ്കിൽ അത് തന്നിൽ നിന്ന് പഠിക്കാനും പ്രധാനന്ത്രിയോട് കെജ്രിവാൾ പറഞ്ഞു.