ന്യൂഡൽഹി : മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയും ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പറഞ്ഞിരുന്നു.
ബജറ്റിനു മുന്നോടിയായി സാമ്പത്തിക സർവേ ധനമന്ത്രി തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാർഗനിർദേശപ്രകാരമാണ് സാമ്പത്തിക സർവേ തയാറാക്കിയത്.സമ്പദ്വ്യവസ്ഥയുടെ അവസ്ഥ, വിലയും പണപ്പെരുപ്പവും, ഒരു പുതിയ ഇന്ത്യക്കായുള്ള വികസന കാഴ്ചപ്പാട് തുടങ്ങിയവ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കുന്നതിൽ നിർമല സീതാരാമന്റെ ഏഴാം ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.