മൂന്നാര്‍ : സീപ്ലെയിനില്‍ പദ്ധതിയില്‍ ആശങ്ക അറിയിച്ച വനം വകുപ്പിനെ പരിഹസിച്ച് മുന്‍ മന്ത്രി എംഎം മണി. പദ്ധതിയില്‍പ്പെട്ട മാട്ടുപ്പെട്ടി ഡാം ആനത്താരയുടെ ഭാഗമാണെന്നും ആനകള്‍ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് ഇറങ്ങുന്നുണ്ട്. വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനമുണ്ടാക്കാന്‍ കാരണമാകുമെന്നായിരുന്നു വനംവകുപ്പിന്റെ മുന്നറിയിപ്പ്.
എന്നാല്‍ വനം വകുപ്പ് പോയി പണി നോക്കട്ടെയെന്നായിരുന്നു മണിയുടെ പ്രതികരണം. ആന കാട്ടിലാണുള്ളതെന്നും ആനക്ക് വെള്ളം കുടിക്കാന്‍ പറ്റിയില്ലേല്‍ വനം വകുപ്പ് ആനയുടെ വായില്‍ കൊണ്ടുപോയി വെള്ളം ഒഴിക്കട്ടെയെന്നും എഎം. മണിയുടെ പ്രതികരിച്ചു.
മാട്ടുപ്പെട്ടി ഡാമില്‍ സീപ്ലെയിന്‍ ഇറങ്ങുന്നതിലാണ് വനം വകുപ്പ് എതിര്‍പ്പ് അറിയിച്ചത്. സീപ്ലെയിനിന്റെ ശബ്ദവും തുടര്‍പ്രകമ്പനവും വന്യജീവികളുടെ സൈ്വര്യവിഹാരത്തിന് തടസമാണെന്ന് കാണിച്ച് വനം വകുപ്പ് കലക്ടര്‍ക്ക് കത്തും നല്കി. മാട്ടുപ്പെട്ടി അണക്കെട്ട് പ്രദേശം ആനത്താരയാണെന്നും കത്തില്‍ പറയുന്നുണ്ട്.
അതേസമയം, പദ്ധതിക്ക് തുരങ്കം വെക്കാന്‍ നോക്കേണ്ടെന്ന് വനം വകുപ്പിനോട് ചടങ്ങില്‍ പ?ങ്കെടുത്ത മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കേരളത്തിനാകെ വികസനക്കുതിപ്പേകുന്ന പദ്ധതിയെന്നത് കണക്കിലെടുത്ത് ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും റോഷി അഗസ്റ്റിന് ആവശ്യപ്പെട്ടു.