ഇടുക്കി : പിജെ ജോസഫ് എംഎല്‍എയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണി. തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ്. അദ്ദേഹം നിയമസഭയില്‍ കാലു കുത്തുന്നില്ല. നിയമസഭയില്‍ ഒന്നോ രണ്ടോ തവണയേ വന്നിട്ടുള്ളൂ. കണക്ക് അവിടെയുണ്ട്. വോട്ടര്‍മാര്‍ ജോസഫിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തണമെന്നും എംഎം മണി ആവശ്യപ്പെട്ടു.
വോട്ടു ചെയ്തവര്‍ പറ.. ജനങ്ങള്‍ വാരിക്കോരി വോട്ടുകൊടുത്തല്ലോ.. വികസനത്തിന്റെ നായകന്. ഈ ചേട്ടന് എത്ര ദിവസം നിയമസഭയില്‍ വന്നു. കണക്കെടുത്ത് ഇവിടെ പ്രസിദ്ധീകരിക്കും ഞങ്ങള്‍.
മുഖ്യമന്ത്രി വ്യവസായ പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴും എംഎല്‍എ ഇല്ലായിരുന്നു. പുള്ളി കൊതികുത്തുകയാ. ബോധോം ഇല്ല. എന്നാലും വിടുകേല. ചത്താലും കസേര വിടില്ല. മകനെ ശരിയാക്കുന്നുണ്ടെന്നാ കേട്ടത്. പാരമ്പര്യമായിട്ട് കാര്യങ്ങള്‍ നടത്തിക്കൊള്ളുമല്ലോ.
പരമ്പര പരമ്പരയായിട്ട്…. വോട്ട് ചെയ്യുന്നവരെ പറഞ്ഞാല്‍ മതിയല്ലോ ഇതില്‍പ്പരം നാണക്കേട്. എന്ത് നാണക്കേടാ, നിയമസഭയില്‍ വരാത്തവര്‍ക്ക് വോട്ട് ചെയ്യുന്നത്. എംഎം മണി എംഎല്‍എ പറഞ്ഞു.