കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു കൊടുക്കരുതെന്നാവശ്യപ്പെട്ട് മകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവ്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. മകൾ ആശാ ലോറൻസിൻ്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
കളമശേരി മെഡിക്കൽ കോളേജ് ഓഫീസർ വിഷയം തീർപ്പാക്കണമെന്ന് ഹൈക്കോടതി. കേരള അനാട്ടമി ആക്ട് പ്രകാരം വിഷയത്തിൽ നിയമവശങ്ങൾ പരിശോധിച്ചു മറ്റു നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തീരുമാനമെടുക്കേണ്ടത് ഓതറൈസേഷൻ ഓഫീസറാണെന്നും കോടതി.