2002ല്‍ ഗുജറാത്തില്‍ ബിജെപി അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും വിത്താണ് പാകിയത്. 21 വര്‍ഷങ്ങൾക്ക് ശേഷം വര്‍ഗീയവാദത്തിന്റെ തീ മണിപ്പുരിനെ ചുട്ടെരിച്ചു. മതഭ്രാന്ത് ഹരിയാനയില്‍ നിഷ്കളങ്കരുടെ ജീവനും സ്വത്തും അപഹരിക്കുന്നു. ആര് അധികാരത്തില്‍ വരണം എന്നതിനേക്കാള്‍ ആര് വരാന്‍ പാടില്ലെന്നതിനെക്കുറിച്ചാണ് 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യനീതി, മതേതര രാഷ്ട്രീയം, സോഷ്യലിസം, തുല്യത, സാമൂഹിക സൗഹാര്‍ദം, സംസ്ഥാന സ്വയംഭരണം, ഫെഡറലിസം, നാനാത്വത്തില്‍ ഏകത്വം എന്നിവ വളരുന്ന ഇന്ത്യയാണ് യഥാര്‍ത്ഥ ഇന്ത്യ. അത്തരമൊരു ഇന്ത്യയെ പുനഃസ്ഥാപിക്കാനാണ് പ്രതിപക്ഷം “ഇന്ത്യ’ സഖ്യം രൂപീകരിച്ചത്. “ഇന്ത്യ’ മുന്നണിയാണ് ഇനി രാജ്യത്തെ രക്ഷിക്കാന്‍ പോകുന്നത്.”ഇന്ത്യ’ മുഴുവന്‍ ഹരിയാനയും മണിപ്പുരും ആയി മാറുന്നത് തടയണമെങ്കില്‍ ഇന്ത്യ സഖ്യം വിജയിക്കണമെന്നും സ്റ്റാലിന് പറഞ്ഞു.
അതേസമയം, സനാതന ധര്‍മ്മത്തിനെതിരായ വിമര്‍ശനം ഇനിയും തുടരുമെന്ന് തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിനും വ്യക്തമാക്കി. ഉദയനിധിയുടെ പ്രസ്താവന വംശഹത്യക്ക് ആഹ്വാനം നല്‍കിയെന്ന ബിജെപി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.ഇന്ത്യ മുന്നണിയെ ഭയക്കുന്നത് കാരണം ബിജെപി വാക്കുകള്‍ വളച്ചൊടിക്കുന്നു.ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡിഎംകെ നയം – ഉദയനിധി പറഞ്ഞു