ന്യൂഡൽഹി: മിസോറാമിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 4 തിങ്കളാഴ്ചത്തേക്ക് മാറ്റി. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിസോറാമിൽ ഞായറാഴ്ച പ്രത്യേക ദിനമായതിനാൽ ഇത് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. നിവേദനങ്ങളെ തുടർന്നാണ് കമ്മിഷൻ തീരുമാനം.അതേസമയം നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക.