തൃശൂര്‍ : ഇരിങ്ങാലക്കുടകാട്ടൂരില് നിന്നും കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍. കാട്ടൂര്‍ വലക്കഴ സ്വദേശി ആര്‍ച്ച (17)യാണ് മരിച്ചത്. വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച മുതലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആര്‍ച്ചയെ കാണാതായത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി കാട്ടൂര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ അന്വേഷിച്ച് ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളില്‍ കുടുംബം തിരച്ചില്‍ നടത്തിയിരുന്നു.
തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തി ഇന്ന് പുലര്‍ച്ചെ കിണറ്റില്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.