


തൊടുപുഴ : കാണാതായ മാങ്കുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ധന്യ ഗണേശനെ കണ്ടെത്തി. മാങ്കുളം അൻപതാം മൈലിന് സമീപം ഒഴിഞ്ഞ വീടിന്റെ ബാത്റൂമിനുള്ളില് അവശനിലയിലാണ് ഇവരെ കണ്ടെത്തിയത്. .
ഏപ്രില്‍ 22 നാണ് ധന്യയെ കാണാതാകുന്നത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ പൊലീസും ഡോഗ് സ്ക്വാഡും നാട്ടുകാരും മാങ്കുളം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ധന്യയെ കണ്ടെത്തിയത്.
ധന്യയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കുടുംബ വഴക്കിനെ തുടർന്ന് ധന്യ വീടുവിട്ടിറങ്ങി എന്ന നിഗമനത്തിലാണ് പൊലീസ്. ധന്യയുടെ ഫോൺകോൾ വിശദാംശങ്ങളും ഇന്ന് അന്വേഷണ സംഘം ശേഖരിച്ചിരുന്നു.