കൊച്ചി: വിമാനത്തിൽ വെച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ പ്രതി ആന്റോയ്ക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം. അടുത്ത തവണ കേസ് പരിഗണിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് നെടുമ്പാശ്ശേരി പൊലീസിന് ഹൈക്കോടതി നിർദേശം നൽകി.
മുൻകൂർ ജാമ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി വിമാനത്തിൽ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി. പരാതി പറഞ്ഞിട്ടും എയർ ഇന്ത്യയിൽനിന്ന് നല്ല പ്രതികരണമല്ല ഉണ്ടായതെന്നും അതുകൊണ്ടാണ് പൊലീസിനെ സമീപിച്ചതെന്നും നടി വ്യക്തമാക്കിയിരുന്നു.