തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിയെ കടന്നു പിടിച്ചെന്ന പരാതിയിൽ ടിവി-സ്റ്റേജ് കോമഡി താരം ബിനു .ബി.കമാലിനെ (40) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.തമ്പാനൂരിൽനിന്നു നിലമേലേക്കു പോകുന്ന ബസിൽ വട്ടപ്പാറയ്ക്കു സമീപം ഇന്നലെ വൈകുന്നേരം നാലേമുക്കാലിനായിരുന്നു സംഭവം.
കൊല്ലം കടയ്ക്കൽ സ്വദേശിനിയാണു പരാതി നൽകിയത്. ബിനു അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പെൺകുട്ടി ബഹളം വയ്ക്കുകയും ഇതോടെ ബസ് നിർത്തുകയുമായിരുന്നു. തൊട്ടുപിന്നാലെ ബിനു ബസിൽ നിന്ന് ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ഇയാളെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കിൽനിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നു വട്ടപ്പാറ എസ്എച്ച്ഒ എസ്.ശ്രീജിത്ത് പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.