മിര്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം മിന്നു മണി. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി- ട്വന്റി മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ മിന്നു വിക്കറ്റ് നേടി. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ബംഗ്ലാദേശിന്റെ ഷമീമ സുല്‍ത്താനയെ പുറത്താക്കികൊണ്ടായിരുന്നു മിന്നുവിന്റെ മിന്നും പ്രകടനം. വയനാട് സ്വദേശിയാണ് ഓള് റൗണ്ടറായ മിന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ആദ്യ കേരളാ താരമെന്ന നേട്ടവും മിന്നുവിന് സ്വന്തമാണ്.