തിരുവനന്തപുരം : വയനാട് ദുരിതാശ്വാസ കണക്ക് വിവാദത്തിൽ ആശങ്കകള്‍ പങ്കുവെച്ച് മന്ത്രിമാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രമാർ ഇതുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെച്ചത്. ദുരിതാശ്വാസ കണക്കുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ സംസ്ഥാനത്തിനും സർക്കാരിനും ദോഷകരമാകുമെന്ന ആശങ്ക നിരവധി മന്ത്രിമാർ പങ്കുവെച്ചു. മാധ്യമ വാർത്തകൾ പൂർണമായും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരായിരുന്നൂവെന്നും ഇത് കേന്ദ്ര സഹായം ലഭിക്കുന്നതിനടക്കം ബാധിക്കുമെന്ന ആശങ്കയും മന്ത്രിമാർ പങ്കുവെച്ചു. എന്നാൽ എല്ലാ കാലവും സംസ്ഥാനം മെമ്മോറാണ്ടം തയാറാക്കുന്ന രീതിയാണ് ഇത്തവണയും പിന്തുടർന്നിട്ടുള്ളതെന്ന് മന്ത്രി രാജൻ യോഗത്തിൽ വ്യക്തമാക്കി.