തിരുവനന്തപുരം : വീണ്ടും പുതിയൊരു നാഴികക്കല്ലുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇതുവരെ വിഴിഞ്ഞം തുറമുഖം വഴി അഞ്ച് ലക്ഷം ടിഇയു ചരക്കുനീക്കം നടത്തിയതായി മന്ത്രി വിഎന്‍ വാസവന് അറിയിച്ചു. ഇതുവരെ 246 കപ്പലുകളിലായി 5,01,847 ടിഇയു ചരക്കുനീക്കമാണ് വിഴിഞ്ഞം വഴി നടത്തിയത്. ആദ്യഘട്ടത്തില്‍ വാര്‍ഷിക ശേഷിയായി കണക്കാക്കിയിരിക്കുന്നത് 10 ലക്ഷം ടിഇയു ആണ്.
2024 ജൂലൈയിലാണ് വിഴിഞ്ഞത്ത് ട്രയല്‍ ഓപ്പറേഷന് തുടങ്ങിയത്. കൊമേഴ്സ്യല്‍ ഓപ്പറേഷന് തുടങ്ങിയത് 2024 ഡിസംബറിലാണ്. 5 ലക്ഷം ടിഇയു കൈമാറ്റം ചെയ്യുക എന്നത് ഒരു പുതിയ തുറമുഖത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട നാഴികകല്ലാണ്. ഈ നേട്ടമാണ് വിഴിഞ്ഞം തുറമുഖം ചുരുങ്ങിയ സമയത്തിനുള്ളില്‍ കൈവരിച്ചിരിക്കുന്നത്- മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കാനായത് ആഗോള മാരിടൈം ഭൂപടത്തിലെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യമാണ് അടിവരയിടുന്നതെന്നും വിഴിഞ്ഞത്തിന്റെ അഭിമാനകരമായ ഒരു കാല്‍വെപ്പാണിതെന്നും മന്ത്രി വ്യക്തമാക്കി. മാര്‍ച്ച് മാസത്തില്‍ 53 ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്.
മന്ത്രി വിഎന്‍ വാസവന്ൻറെ ഫെയ്സ്ബുക്ക് കുറിപ്പ് :-
അഞ്ചുലക്ഷം എന്നത് ഒരു ചെറിയ സംഖ്യ അല്ല…
5 ലക്ഷം ടിയുഇ കൈമാറ്റം ചെയ്യുക എന്നത് ഒരു പുതിയ തുറമുഖത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട നാഴികകല്ലാണ്. ഈ നേട്ടമാണ് വിഴിഞ്ഞം തുറമുഖം ചുരുങ്ങിയ സമയത്തിനുള്ളില്‍ കൈവരിച്ചിരിക്കുന്നത്. വിഴിഞ്ഞത്തിന്റെ അഭിമാനകരമായ ഒരു കാല്‍വെപ്പാണിത്.
ഇതുവരെ 246 കപ്പലുകളിലായി 501847 ടിയുഇ ചരക്കുനീക്കമാണ് നടത്തിയത്. ആദ്യഘട്ടത്തില്‍ വാര്‍ഷിക ശേഷിയായി കണക്കാക്കിയിരിക്കുന്നത് 10 ലക്ഷം ടിയുഇ ആണ്. 2024 ജൂലൈയിലാണ് വിഴിഞ്ഞത്ത് ട്രയല്‍ ഓപ്പറേഷന് തുടങ്ങിയത്. കൊമേഴ്സ്യല്‍ ഓപ്പറേഷന് തുടങ്ങിയത് 2024 ഡിസംബറിലാണ്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കാനായത് ആഗോള മാരിടൈം ഭൂപടത്തിലെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യമാണ് അടിവരയിടുന്നത്.