തിരുവനന്തപുരം : സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും മേഖലയെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ.
കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയില്‍ ആയപ്പോൾ പണം ഇടാക്കുന്ന നിയമ നടപടികള്‍ തുടര്‍ന്നതിനൊപ്പം നിക്ഷേപകര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ജില്ലയിലെ ബാങ്കുകള്‍ ചേര്‍ന്ന് കണ്‍സോഷ്യം രൂപീകരിച്ച് 20 കോടി രൂപ നല്‍കുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.
സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ച് കോടി രൂപയും റിസര്‍വ് ഫണ്ടില്‍ നിന്ന് രണ്ട് കോടിയും കരുവന്നൂര്‍ ബാങ്കിന് നല്‍കിയിരുന്നു. പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിച്ച് ജനങ്ങള്‍ക്ക് പണം നല്‍കുന്നതിനായിരുന്നു ഈ സഹായങ്ങളെന്നും മന്ത്രി വിശദീകരിച്ചു.
സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് സുരക്ഷ ഉറപ്പു നില്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപയുടെ ഗ്യാരന്റിയാണ് ബോര്‍ഡ് ഉറപ്പു നല്‍കുന്നതെന്നും മന്ത്രി വാസവൻ പറഞ്ഞു.