


അടൂര്‍ : പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒന്ന് മുതല്‍ 12 വരെയുള്ള 43 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി. അപകട മരണം സംഭവിച്ചാല്‍ മൂന്ന് ലക്ഷം രൂപയും ചികിത്സയ്ക്കായി 75000 രൂപ വരെയും സര്‍ക്കാര്‍ നല്‍കും. ഇതിന്റെ പ്രീമിയം പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. സ്കൂള്‍ പാഠ്യപദ്ധതിയില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തും.
20,000 ഓാളം റോബോട്ടിക് കിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞെങ്കിലും വിദ്യാർഥികളുടെ ഭക്ഷണത്തിന് 410.66 കോടി രൂപ സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. 50 ല്‍ അധികം പട്ടികവര്‍ഗ വിദ്യാര്‍ഥികളുള്ള 340 സ്കൂളുകള്‍ക്ക് 60 കോടി രൂപയുടെ സ്പെഷല്‍ എന്‍ റിച്ച്മെന്റ് പദ്ധതി നടപ്പിലാക്കുന്നതായും മന്ത്രി കൂട്ടിചേര്‍ത്തു.