കൊല്ലം : പ്രതിപക്ഷ നേതാവ് വിഡി സതീശന് തരത്തില്‍ കളിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘മുഖ്യമന്ത്രിയെ വെല്ലുവിളിക്കാന്‍ തക്ക പൊക്കമൊന്നും സതീശനില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ഉയര്‍ന്നുവന്ന നേതാവാണ് മുഖ്യമന്ത്രി. ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും വിഡി. സതീശന് നേതൃത്വം വഹിച്ച ഒരു പോരാട്ടം എടുത്തു പറയാന്‍ ആകുമോ?’-ചിറയന്‍കീഴ് മണ്ഡലത്തില്‍ നവകേരള സദസ്സില്‍ സംസാരിക്കവേ ശിവന്‍കുട്ടി ചോദിച്ചു.
ഇനിയും വെല്ലുവിളി തുടരാനാണ് സതീശന്റെ ഭാവമെങ്കില്‍ അതേ നാണയത്തില്‍ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. കേരളത്തെ കലാപഭൂമിയാക്കാനാണ് സതീശന്റെ ശ്രമം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടിയത് സതീശന്റെ ഒത്താശയോടെയാണ്. എണ്ണിയെണ്ണി തിരിച്ചടിക്കുമെന്നാണ് സതീശന് പറയുന്നത്. ഒരുപാട് അടികൊണ്ടവരാണ് ഈ മന്ത്രിസഭയിലെ അംഗങ്ങള്‍ എന്ന് ഓര്‍ക്കണം. വിഡി സതീശന് ഒരു അടിയും കൊണ്ടിട്ടില്ല ഇതുവരെ. ഒരു ജയിലിലും കിടന്നിട്ടില്ല. സര്‍വവിജ്ഞാന കോശമാണെന്നാണ് അദ്ദേഹത്തിന്റെ വിചാരം. അങ്ങേയ്ക്ക് ഒരു അറിവുമില്ലെന്ന കാര്യത്തില്‍ ഒരു തര്‍ക്കമില്ല. ജനത്തിനെ മാത്രമെ ഈ സര്‍ക്കാരിന് പേടിയുള്ളൂ. സതീശന് വിരട്ടിയതോടെ പൊലീസുകാരെല്ലാം ലീവ് എടുത്ത് പോയിരിക്കുകയാണെന്നും ശിവന്‍കുട്ടി പരിഹസിച്ചു. ഒരു കാര്യം പറയുന്നു. മര്യാദയ്ക്കാണങ്കില് മര്യാദ പാലിക്കും. അല്ലെങ്കില്‍ നിങ്ങള്‍ എണ്ണുന്നതിന് മുന്‍പെ ഞങ്ങള്‍ എണ്ണുമെന്നും ശിവന് കുട്ടി പറഞ്ഞു
കേരളത്തിലെ പ്രതിപക്ഷത്തിന്റേത് നിഷേധാത്മക സമീപനമാണ്. എല്ലാ വികസന പദ്ധതികള്‍ക്കും എതിരാണ് അവര്‍. കേരളത്തിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞ കേരളീയം പരിപാടിയും കേരളത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യുന്ന നവകേരള സദസും പ്രതിപക്ഷം ബഹിഷ്കരിച്ചു.
ഐക്യ ജനാധിപത്യ മുന്നണി എന്നതിന് പകരം ബഹിഷ്കരണ മുന്നണി എന്നതാണ് നല്ലത്. നവകേരള സദസിന്റെ വിജയം കോണ്‍ഗ്രസ് നേതാക്കളുടെ മനോനില തെറ്റിച്ചിരിക്കുന്നു -മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.