തിരുവനന്തപുരം : സംസ്ഥാനത്ത് മഞ്ഞകാര്ഡുകാര്ക്കുള്ള ഓണക്കിറ്റ് വിതരണത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍. അര്‍ഹതപ്പെട്ട എല്ലാവര്ക്കും തിങ്കളാഴ്ച വൈകുന്നേരത്തിനകം കിറ്റ് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
തീരുന്നതനുസരിച്ച് റേഷന്‍ കടകളില്‍ കിറ്റുകള്‍ എത്തിക്കും. അവധി ദിവസങ്ങളാണെങ്കിലും ഇന്നും തിങ്കളാഴ്ചയും കിറ്റുകള്‍ വിതരണം ചെയ്യാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇ-പോസ് മെഷീന്റെ തകരാര്‍ പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കിറ്റ് വിതരണത്തിന് ഇ- പോസ് തകരാര്‍ ബാധകമാകില്ല. അല്ലാതെ തന്നെ കിറ്റ് വിതരണം ചെയ്യാന്‍ റേഷന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ശനിയാഴ്ച രാത്രികൊണ്ട് 70 ശതമാനം ക്ഷേമ സ്ഥാപനങ്ങളിലും കിറ്റ് വിതരണം ചെയ്തു. അറുപത് ശതമാനത്തോളം ആദിവാസി ഊരുകളിലും കിറ്റ് എത്തിച്ചു. മറ്റ് സ്ഥലങ്ങളില്‍ ഇന്ന് തന്നെ കിറ്റ് എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.