കൊല്ലം: പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്.
കേരളത്തിന്റെ ക്രമസമാധാനം ഭദ്രമാണെന്ന് പ്രഖ്യാപിക്കുന്ന നിലയിലായിരുന്നു ഗവര്‍ണറുടെ തെരുവിലൂടെ നടത്തം. അതിന് ഗവര്‍ണറോട് നന്ദി പറയുകയാണെന്ന് മന്ത്രി പ്രതികരിച്ചു.
ഗവര്‍ണര്‍ ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കേരളത്തിലെവിടെയെങ്കിലും മത്സരിച്ചാല്‍ ഹല്‍വ തന്ന കൈകൊണ്ട് തന്നെ ജനങ്ങള്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.