തിരുവനന്തപുരം: സപ്ലൈക്കോയുടെ ക്രിസ്മസ്- പുതുവത്സര വിപണന മേള ഉണ്ടാകില്ലെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ.കഴിഞ്ഞ തവണ മേള നടത്തിയ ജില്ലകളിൽ ഇത്തവണയും ക്രിസ്മസ് ചന്തയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സബ്സിഡിയുള്ള സാധനങ്ങളടക്കം വിപണിയിലുണ്ടാകും. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.