സൂപ്പര്‍ഹിറ്റ് മലയാള സിനിമകളെയും സമകാലിക സംഭവങ്ങളെയും പരസ്യത്തിലാക്കുന്ന തന്ത്രവുമായെത്തുകയാണ് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ മില്‍മ. പ്രിഥ്വിരാജിന്റെ ആട്ജീവിതം സിനിമയാണ് പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ശരീരവും മനസും കുളിര്‍പ്പിക്കാന്‍ മിൽമയുടെ ശീതളപാനീയങ്ങളെ അണി നിരത്തികൊണ്ട് ‘ചൂടുജീവതം’- ദി ഹോട്ട് ലൈഫ് എന്ന ക്യാച്ച് വേഡിലാണ് പരസ്യം പുറത്തിറക്കിയിരിക്കുന്നത്. ‘വേനല്‍ച്ചൂടില്‍ കേരളം സര്‍വൈവ് ചെയ്യുന്നത് മില്‍മയ്ക്കൊപ്പം’ എന്ന വാചകവുമായാണ് മില്‍മയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പരസ്യം പങ്കുവച്ചിരിക്കുന്നത്. വ്യത്യസ്ത ഫ്ളേവറുകളിലുള്ള മില്‍ക് ഷെയ്ക്കുകള്‍, ലസി, സംഭാരം എന്നിങ്ങനെ ചൂടിന് ആശ്വാസം പകരുന്ന വിവിധ ഉത്പന്നങ്ങള്‍ മില്‍മയ്ക്കുണ്ട്. അടുത്തിടെ വന്‍വിജയമായി മാറിയ മഞ്ഞുമ്മല്‍ ബോയ്സിനെയാണ് അമൂല്‍ പരസ്യത്തിലാക്കിയതെങ്കില്‍ മരുഭൂമിയിലെ ഒറ്റപ്പെടലിനെ അതിജീവിച്ച നജീബിന്റ കഥപറയുന്ന ആടു ജീവിതത്തെയാണ് മില്‍മ ഒപ്പം കൂട്ടിയിരിക്കുന്നത്.
തീയറ്ററുകളില്‍ തരംഗമായി മുന്നേറുകയാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടികെട്ടില്‍ പുറത്തിറങ്ങിയ ആടുജീവിതം. ആദ്യം ദിനം ചിത്രം 4.8 കോടി രൂപയാണ് കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് വാരിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള കളക്ഷൻ 15 കോടി പിന്നിടുമെന്നാണ് സൂചനകള്‍. 1,402 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.