

മുസാഫറാബാദ് : പാക്കിസ്ഥാൻ അധീന കശ്മീരിലെ മുസാഫറാബാദിന് സമീപം പാക്കിസ്ഥാൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നു വീണു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി പാക്ക് സൈന്യം വ്യക്തമാക്കി. പാക്കിസ്ഥാൻ ആർമി ഏവിയേഷന്റെ എംഐ 17 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
ഹെലികോപ്റ്റർ പറന്നുയർന്നതിനു പിന്നാലെ തീപിടിക്കുകയും ഇതേത്തുടർന്ന് തകർന്ന് വീഴുകയുമായിരുന്നു. മരണസംഖ്യ വ്യക്തമല്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. 21 സൈനികർ ഹെലികോപ്റ്ററിലുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അപകടകാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.