കോട്ടയം: ബാങ്ക് ജീവനക്കാരന്റെ ഭീഷണിയെതുടര്‍ന്ന് കോട്ടയത്ത് വ്യാപാരി ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്. ബാങ്ക് ജീവനക്കാരനും മരിച്ച ബിനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
ചില പ്രയാസങ്ങള്‍ വന്നതുകൊണ്ടാണ് പണം അടയ്ക്കാന്‍ കഴിയാതെ വന്നതെന്നും കുടിശിക അടച്ചുതീര്‍ക്കുമെന്നും ബിനു ഇയാളെ അറിയിച്ചു. എന്നാല്‍ പിന്നെയും ജീവനക്കാരന് ഇദ്ദേഹത്തോട് കയര്‍ത്തു സംസാരിക്കുകയായിരുന്നു. ഭീഷണി തുടര്‍ന്നാല്‍ ജീവനൊടുക്കേണ്ടി വരുമെന്ന് ബിനു പറയുമ്പോള്‍ ആത്മഹത്യ ചെയ്യുന്നതാണ് അന്തസെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. ശബ്ദ സംഭാഷണം അടങ്ങിയ ഫോണ്‍ കുടുംബാംഗങ്ങള്‍ പൊലീസിനെ ഏല്പിച്ചിട്ടുണ്ട്. അയ്മനം സ്വദേശി ബിനുവാണ് ബാങ്കില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് തിങ്കളാഴ്ച ജീവനൊടുക്കിയത്.
കര്‍ണാടക ബാങ്ക് ജീവനക്കാരുടെ നിരന്തര ഭീഷണിയെതുടര്‍ന്നാണ് ബിനു ജീവനൊടുക്കിയതെന്ന് ഇദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. എന്നാല്‍ ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടായിട്ടില്ലെന്ന ബാങ്ക് അധികൃതരുടെ വാദം പൊളിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.