ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ചരിത്രത്തില്‍ ആദ്യമായി പുരുഷ ടീം ഫൈനലില്‍ കയറി. ദക്ഷിണ കൊറിയയെ 3-2 ന് തോല്‍പ്പിച്ചാണ് ടീം വെള്ളിമെഡല്‍ ഉറപ്പിച്ചത്.
ലോക ചാമ്പ്യന്‍ ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവും മലയാളിയുമായ എച്ച് എസ് പ്രണോയ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കൂടാതെ മലയാളി താരം അര്ജുന് രാമചന്ദ്രനും ടീമിലുണ്ടായിരുന്നു. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ചൈനയെ നേരിടും.
37 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ബാഡ്മിന്റണില്‍ മെഡല്‍ നേടുന്നത്. 1986ല്‍ സയേദ് മോദിയാണ് വെങ്കലം നേടുന്നത്. 1982ലും 1974ലും ഇന്ത്യ വെങ്കലം നേടിയിരുന്നു.