പത്തനംതിട്ട : രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം സ്വീകരിച്ച് പ്രവർത്തിക്കുന്ന വെെദികർ സഭ ശുശ്രൂഷയടക്കമുള്ള കർമങ്ങളിൽനിന്ന് മാറി നിൽക്കണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കത്തോലിക്ക ബാവ.
സഭയുടെ സ്ഥാനങ്ങളിലിരിക്കുന്നവർ രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം സ്വീകരിക്കുന്നതും അതിൽ പ്രവർത്തനം നടത്തുന്നതും വിഭാഗീയതയ്ക്ക് കാരണമാകും. വൈദികർ മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണമുന്നയിക്കുന്നത് അധമമായ പ്രവർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ ഉള്ളിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ മാത്രമേ കോടതിയിലേയ്ക്ക് പോകാവൂ. അച്ചടക്ക നടപടി സ്വീകരിക്കുമ്പാൾ നീരസപ്പെട്ടിട്ട് കാര്യമില്ല. വൈദികരുടെ പെരുമാറ്റം സംബന്ധിച്ച് കൂടി വരുന്ന പരാതികൾ ഏറെ ദുഖിപ്പിക്കുന്നു. വലിയ ഹൃദയവേദനയോടെയാണ് കൽപ്പന പുറത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ഷൈജു കുര്യൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത് വീവാദമായതിന് പിന്നാലെ വൻ പ്രതിഷേധം ഉണ്ടായിരുന്നു. ഇതെ തുടർന്നാണ് സഭ അധ്യക്ഷന്റെ നിർദേശം.