കൊച്ചി : മീനാക്ഷിപുരം കവർച്ചാ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. 125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷനു സാധിക്കാതെ വന്നതോടെയാണ് ജാമ്യം അനുവദിച്ചത്.
പ്രോസിക്യൂഷനു വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. അർഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നും ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ഗുരുതരമായ കുറ്റകൃത്യം ചെയ്ത വ്യക്തിയാണ് അർജുൻ ആയങ്കിയെന്നും എന്നിട്ടും കുറ്റപത്രം എന്നിട്ടും കോടതി കുറ്റപത്രം സമർപ്പിച്ചില്ലെന്നും കോടതി വിമർശിച്ചു. മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിലാണ് അർജുൻ ആയങ്കി ജാമ്യാപേക്ഷ സമർപ്പിച്ചത്.
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന് തട്ടിയെടുത്ത കേസിലാണ് മീനാക്ഷിപുരം പൊലീസ് അര്ജുന് ആയങ്കിയെ ജൂലൈ മാസത്തിലാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര പുനെയില്‍ നിന്നാണ് പൊലീസ് അന്ന് അര്‍ജുനെ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ സൂത്രധാരന്‍ അര്ജുന് ആയങ്കിയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 11 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
75 പവന് സ്വര്‍ണം, ഇരുപത്തി മൂവായിരം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത്. കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു.