തിരുവനന്തപുരം : ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയെ രക്ഷിക്കാനാകാത്തതിൽ വിങ്ങിപൊട്ടി മേയർ ആര്യ രാജേന്ദ്രൻ. വിമർശനങ്ങൾക്കു പിന്നാലെയാണ് മേയർ വികാരധീനയായത്. മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ നിന്നാണ് മേയർ പൊട്ടിക്കരഞ്ഞത്. ഒപ്പം നിന്നവർ ആര്യയെ ആശ്വസിപ്പിച്ചു. ആർക്കും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ചെയ്തതെന്ന് സി.കെ.ഹരീന്ദ്രൻ എംഎൽഎ അടക്കം ആര്യ രാജേന്ദ്രനോട് പറഞ്ഞു.
വൈകുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ആര്യ പറഞ്ഞു. ജോയിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്നും ആര്യ സി.കെ.ഹരീന്ദ്രനോട് പറഞ്ഞു. ആമയിഴഞ്ചാൻ തോടിൽ മാലിന്യങ്ങൾ കുന്നുകൂടിയതിനു പിന്നാലെ കോർപ്പറേഷനെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ജോയിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയും സമൂഹ മാധ്യമങ്ങളിലടക്കം വിമർശനങ്ങൾ വരുന്നുണ്ട്.