


കൊല്ലം : കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി. ജില്ലാ കൗൺസിൽ അംഗം ജെ.സി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടി വിട്ടത്. മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവരാണ് രാജിവെച്ചത്.
700ലധികം പാർട്ടി അംഗങ്ങളും രാജിവെച്ചെന്ന് നേതാക്കൾ അവകാശപ്പെട്ടു. ഉൾപാർട്ടി പ്രശ്നങ്ങളാണ് തീരുമാനത്തിന് കാരണമെന്ന് രാജിവെച്ചവർ പറയുന്നു.അതേസമയം, പാർട്ടി വിട്ടവർ സിപിഐഎമ്മിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് വിവരം.