മലപ്പുറം : മലപ്പുറം പൊന്നാനിയിൽ ഭാരതപ്പുഴയിൽ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങൾ ചത്തുപൊങ്ങി. മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ഇതോടെ മത്സ്യകൃഷി നടത്തിയ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.
മത്സ്യകർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കൽ അസ്ഹർ എന്നിവർ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് ചത്തത്. മത്സ്യങ്ങൾ കൂട്ടത്തോടെ ചാവാനുണ്ടായ കാരണം വ്യക്തമല്ല.
സമീപത്ത് മണൽ ഖനനം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്കരിച്ച അവശിഷ്ടങ്ങൾ പുഴയിൽ തള്ളിയതാകാമെന്നും അത് വെള്ളത്തിൽ കലർന്നപ്പോൾ മത്സ്യങ്ങൾ ചത്തുപൊങ്ങിയതാകാം എന്നുമാണ് വിലയിരുത്തൽ.