ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായിവിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ വീണ്ടും കോടതിയില്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സിഎംആര്‍എല്‍ പുതിയ ഹര്‍ജി നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ഹര്‍ജിയില്‍ ആരാഞ്ഞിട്ടുണ്ട്. കോടതി അനുവാദമില്ലാതെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിക്കണമെന്നും സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശം മറികടന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ഹര്‍ജിയില്‍ സിഎംആര്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തില്‍ വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്.